യുനൈറ്റഡ് പൈവളികന്‍സ് പ്രീമിയര്‍ ലീഗ് സീസണ് 4: അറേബ്യന്‍ ഗയ്സ് ബായാര്‍ ജേതാക്കള്‍
ആര്‍ട് ദുബായ് സംഘടിപ്പിച്ച യുനൈറ്റഡ് പൈവളികന്‍സ് പ്രീമിയര്‍ ലീഗ് സീസണ് 4 ഇല് അറേബ്യന്‍ ഗയ്സ് ബായാര്‍ ജേതാക്കളായി. ഗ്രൂപ്പ് സ്റ്റേജില്‍ പരാജയം എന്തെന്ന് അറിയാതെ മുന്നേറിയ അറേബ്യന്‍ ഗയ്സ് ഫൈനലില്‍ കരുത്തരായ ജി എസ് ബോയ്സിനെ മുട്ടുകുതിക്കുകയായിരുന്നു.
ദുബായ്: ആര്‍ട് ദുബായ് സംഘടിപ്പിച്ച യുനൈറ്റഡ് പൈവളികന്‍സ് പ്രീമിയര്‍ ലീഗ് സീസണ് 4 ഇല് അറേബ്യന്‍ ഗയ്സ് ബായാര്‍ ജേതാക്കളായി. ഗ്രൂപ്പ് സ്റ്റേജില്‍ പരാജയം എന്തെന്ന് അറിയാതെ മുന്നേറിയ അറേബ്യന്‍ ഗയ്സ് ഫൈനലില്‍ കരുത്തരായ ജി എസ് ബോയ്സിനെ മുട്ടുകുതിക്കുകയായിരുന്നു. പ്രൗഢഗംഭീരമായ ഉല്‍ഘാടന വേളയില്‍ ഗോള്‍ഡന്‍ റഹ്മാന്, ഇക്ബാല്‍ ഹത്ബൂര്, അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍, സെഡ് എ കയ്യാര്‍, ഡോക്ടര്‍ ഇസ്മായില്‍ മൊഗ്രാല്‍, ഇബ്രാഹിം ബെറിക്കെ, സുബൈര്‍ കുബനൂര്‍, ഹനീഫ് കല്‍മട്ട, നൗഫല്‍ അമീന്, അഷ്റഫ് പാവൂര്‍, തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. അറേബ്യന്‍ ഗയ്സിന്റെ ക്യാപ്റ്റന്‍ സാക്കി മേര്ക്കളയെ സീസണിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തു. സിയ പൈവളികെ, അമാന്‍ അര്‍മാന്‍സ്, മുനീര്‍ ക്ലാസിക്, സലീം ചേവാര്‍ തുടങ്ങിയവര്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു.