ഫാഷിസ്റ്റ് വിരുദ്ധ ബഹുജന സംഗമത്തിന് ഒരുങ്ങി സക്കാക്ക

ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന സമര പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ടാണ് സക്കാക്കയില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നത്.

Update: 2020-02-05 09:53 GMT
സക്കാക്ക: ഫാഷിസത്തെ ചെറുക്കൂ, ഇന്ത്യയെ സംരക്ഷിക്കൂ എന്ന കാംപയിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ജൗഫ് ബ്ലോക്ക് കമ്മറ്റി ഫെബ്രുവരി 6 ന് സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ബഹുജന സംഗമത്തിന് ഒരുങ്ങി സക്കാക്ക. വ്യാഴാഴ്ച രാത്രി 11.45 ന് മുന്‍തജാ റമല്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ബഹുജന സംഗമം സംഘടിപ്പിക്കുന്നത്.

ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന സമര പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് നടത്തുന്ന ബഹുജന സംഗമത്തില്‍ സക്കാക്കയിലെ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ നേത്യത്വങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.




Tags: