സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47) ആണ് മരിച്ചത്.

Update: 2020-06-05 15:55 GMT

ദമ്മാം: സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47) ആണ് മരിച്ചത്. ദിവസങ്ങളായി കൊവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നതിനിടെയാണ് മരണം. 13 വര്‍ഷമായി ദമ്മാം ടൊയോട്ടയിലെ അല്‍ അനൂദ് കോള്‍ഡ് സ്റ്റോര്‍ ജീവനക്കാരനാണ്. ഭാര്യയും ഒരു മകളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട് 

Tags: