സൗദിയില്‍ അക്കൗണ്ടിങ് ജോലികളില്‍ വനിതാവല്‍ക്കരണം നടപ്പാക്കിയേക്കും

Update: 2020-01-31 06:55 GMT

ദമ്മാം: സൗദി അറേബ്യയില്‍ അക്കൗണ്ടിങ് ജോലികളില്‍ സമ്പൂര്‍ണ സ്വദേശി വനിതാവല്‍ക്കരണം നടപ്പാക്കിയേക്കും. ഇതേക്കുറിച്ച് പഠിച്ചുവരികയാണെന്നു സൗദി തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍രാജിഹ് പറഞ്ഞു. അക്കൗണ്ടിങ് മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് ശരാശരി വേതനം 7000 റിയാല്‍ വരെയാണ് നല്‍കുന്നത്. വനിതകളെ സംബന്ധിച്ചടത്തോളം അനുയോജ്യമായ ജോലിയാണ് അക്കൗണ്ടിങ് മേഖല. ഇത് കണക്കിലെടുത്താണ് ഈ മേഖലയില്‍ വനിതാവല്‍ക്കരണം നടപ്പാക്കാന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ സ്വകാര്യ മേഖലയിലാണ് അക്കൗണ്ടന്റുമാരെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത്. ഇത് കണക്കിലെടുത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.




Tags:    

Similar News