അബുദാബിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കോട്ടയം പാറപ്പാടം ഷാലിമാര്‍ മന്‍സിലില്‍ ബഷീറിന്റെ മകന്‍ ഷെബീര്‍ (31) ആണ് മരിച്ചത്.

Update: 2019-01-07 15:33 GMT

കോട്ടയം: അബുദാബിയില്‍ ജോലിസ്ഥലത്തേക്ക് പോവുന്നതിനിടെ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കോട്ടയം പാറപ്പാടം ഷാലിമാര്‍ മന്‍സിലില്‍ ബഷീറിന്റെ മകന്‍ ഷെബീര്‍ (31) ആണ് മരിച്ചത്.
 

ഞായറാഴ്ച രാവിലെ ഏഴോടെ ഷെബീര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

മൃതദേഹം ചൊവ്വാഴ്ച പകല്‍ ഒന്നോടെ നാട്ടിലെത്തിക്കും. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് താഴത്തങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ഷംസി (നിസരി മന്‍സില്‍, ആലപ്പുഴ). മകന്‍: ഇഷാന്‍. ഉമ്മ: ഷാഹിദ ബഷീര്‍. സഹോദരങ്ങള്‍: ഷെബീനാ ഫിറോസ്, സെമീര്‍.

Tags:    

Similar News