എ സഈദ് അനുസ്മരണം സംഘടിപ്പിച്ചു

ഒരേ സമയം തന്റെ പാണ്ഡിത്യം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുകയും കര്‍മ്മ രംഗത്ത് നീതിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത മഹദ് വ്യക്തിത്വത്തെയാണ് എ സഈദിന്റെ വിയോഗത്തോട് കൂടി സമൂഹത്തിന് നഷ്ടമായതെന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Update: 2019-04-07 15:50 GMT

ദോഹ: അന്തരിച്ച എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദിനെ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുസ്മരിച്ചു. ഒരേ സമയം തന്റെ പാണ്ഡിത്യം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുകയും കര്‍മ്മ രംഗത്ത് നീതിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത മഹദ് വ്യക്തിത്വത്തെയാണ് എ സഈദിന്റെ വിയോഗത്തോട് കൂടി സമൂഹത്തിന് നഷ്ടമായതെന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും മനുഷ്യ ദൗത്യത്തിന്റെ അര്‍ത്ഥ തലങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ അദ്ധേഹം നല്‍കിയ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. അദ്ധേഹം വെട്ടിതെളിച്ച പാതയിലൂടെ സഞ്ചരിച്ച് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ വിമോചനം നേടിയെടുക്കാന്‍ കര്‍മ്മനിരതരാവുക എന്നതാണ് കാലഘട്ടത്തിന്റെ തേട്ടമെന്ന് യോഗം അഭിപ്രായപ്പെട്ടു.

സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ അഹ്മദ്, കര്‍ണാടക സ്‌റ്റേറ്റ് പ്രസിഡന്റ് നസീര്‍ പാഷ, തമിഴ്‌നാട് സ്‌റ്റേറ്റ് പ്രസിഡന്റ് മുഹമ്മദ് റിസ്വാന്‍, കേരള സ്‌റ്റേറ്റ് പ്രസിഡന്റ് മുഹമ്മദലി, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള പ്രസിഡന്റ് യു ഷാനവാസ്, പിസിഎഫ് പ്രതിനിധി നൗഷാദ്, തനത് സാംസ്‌ക്കാരിക വേദി പ്രസിഡന്റ് എ എം നജീബ്, ദഅവ പ്രവര്‍ത്തകന്‍ നാസര്‍ നദ് വി, തുടങ്ങിയവര്‍ പങ്കെടുത്തു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സഈദ് കൊമ്മച്ചി യോഗം നിയന്ത്രിച്ചു, ജനറല്‍ സെക്രട്ടറി ബഷീര്‍ അഹ്മദ് സ്വാഗതവും സെക്രട്ടറി ലതീഫ് മടിക്കേരി നന്ദിയും പ്രകാശിപ്പിച്ചു 

Tags:    

Similar News