മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു

ഒരാഴ്ച മുമ്പ് ഹൃദയ ശസ്ത്രകിയ നടത്തി ചികിത്സയിലായിരുന്നു.

Update: 2021-05-21 13:06 GMT

ജിദ്ദ: മലപ്പുറം പൂക്കോട്ടൂര്‍ മാണിക്കാംപാറ സ്വദേശി അബ്ദുല്‍ ഖാദര്‍ പരി (58) ഇന്നലെ രാത്രി ജിദ്ദയില്‍ ജാമിഅ അല്‍ ആന്തലസ് ഹോസ്പിറ്റലില്‍ മരണപ്പെട്ടു. ഒരാഴ്ച മുമ്പ് ഹൃദയ ശസ്ത്രകിയ നടത്തി ചികിത്സയിലായിരുന്നു.

ഏറെക്കാലമായി ജിദ്ദയിലെ ജാമിഅ പ്രദേശത്ത് മിനി മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ് കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ മൃതദേഹം മറവ് ചെയ്യാന്‍ ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ കെഎംസിസി പ്രവര്‍ത്തകരും സഹായത്തിന് കൂടെയുണ്ട്.

Tags: