ജിസാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു

കിനാലൂരില്‍ വങ്ങോലി മീത്തല്‍ രമേശിന്റെ മകന്‍ വിഷ്ണു(26) ആണ് ജിസാന് അടുത്തുള്ള അല്‍ അഹദ് എന്ന സ്ഥലത്ത് ജോലി ചെയ്യുന്ന കെട്ടിടത്തില്‍ നിന്നും വീണു മരിച്ചത്.

Update: 2021-08-14 01:45 GMT

റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ ജോലി ചെയ്യുന്ന കെട്ടിടത്തില്‍ നിന്നും വീണ് കോഴിക്കോട് സ്വദേശി  മരിച്ചു. കിനാലൂരില്‍ വങ്ങോലി മീത്തല്‍ രമേശിന്റെ മകന്‍ വിഷ്ണു(26) ആണ് ജിസാന് അടുത്തുള്ള അല്‍ അഹദ് എന്ന സ്ഥലത്ത് ജോലി ചെയ്യുന്ന കെട്ടിടത്തില്‍ നിന്നും വീണു മരിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് വിഷ്ണു സൗദിയിലെത്തിയത്. അച്ഛനും അമ്മയും വിവാഹിതയായ ഒരു സഹോദരിയും ഉണ്ട്.




Tags:    

Similar News