ദോഹ- കോഴിക്കോട് വിമാനത്തില്‍ 183 പ്രവാസികളെത്തും

ഒന്‍പത് ജില്ലകളിലെ യാത്രക്കാര്‍ വിമാനത്തിലുണ്ട്.

Update: 2020-05-18 12:11 GMT

കോഴിക്കോട്: ഇന്ന് രാത്രി 10.40ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ദോഹ- കോഴിക്കോട് ഐ.എക്സ് 374 വിമാനത്തില്‍ 78 പുരുഷന്മാരും 105 സ്ത്രീകളുമടക്കം 183 പ്രവാസികള്‍ മടങ്ങിയെത്തും. ഒന്‍പത് ജില്ലകളിലെ യാത്രക്കാര്‍ വിമാനത്തിലുണ്ട്. 

ഇവരില്‍ 48 സ്ത്രീകളും 25 പുരുഷന്മാരുമടക്കം 73 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. മലപ്പുറം (47), പാലക്കാട് (12), വയനാട് (4), കണ്ണൂര്‍ (27), കാസര്‍ഗോഡ് (17), തൃശൂര്‍ (1), എറണാകുളം (1), ആലപ്പുഴ (1) എന്നിങ്ങനെയാണ് യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്. 

Tags:    

Similar News