ദുബയില്‍ ബസ്സപകടം; 15 പേര്‍ മരിച്ചു

പെരുന്നാള്‍ ആഘോഷം കഴിഞ്ഞു വരുന്നതിനിടെ വ്യാഴാഴ്ച വൈകീട്ടാണ് അപകടം

Update: 2019-06-06 18:18 GMT

ദുബയ്: ദുബയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ്യ മെട്രോ സ്‌റ്റേഷനു സമീപം ബസ്സപകടത്തില്‍ 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ഒമാന്‍ രജിസ്‌ട്രേനുള്ള ബസ് സൈന്‍ ബോര്‍ഡിലിടിച്ചാണ് അപകടം സംഭവിച്ചത്. വാഹനാപകടത്തിലുണ്ടായിരുന്ന വിവിധ രാജ്യക്കാരാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ദുബയ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുന്നാള്‍ ആഘോഷം കഴിഞ്ഞു വരുന്നതിനിടെ വ്യാഴാഴ്ച വൈകീട്ടാണ് അപകടം. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ ബസ്സിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു. ആകെ 31 പേരാണു ബസ്സില്‍ ഉണ്ടായിരുന്നതെന്ന് ദുബയ് പോലിസ് അറയിച്ചു.






Tags: