യുഎഇയില്‍ വിഷവാതകം ശ്വസിച്ച് 10 വയസുകാരന്‍ മരിച്ചു

ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് സംഭവം. വിഷവാതകം ശ്വസിച്ച് അവശനിലയിലായ നാലംഗ പാകിസ്താനി കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Update: 2019-05-27 11:20 GMT

ദുബയ്: യുഎഇയില്‍ വിഷവാതകം ശ്വസിച്ച് 10 വയസുകാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കളെയും സഹോദരിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് സംഭവം. വിഷവാതകം ശ്വസിച്ച് അവശനിലയിലായ നാലംഗ പാകിസ്താനി കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷാഫി അല്ലാ ഖാന്‍ , ഭാര്യ ആരിഫ ഷാഫി എന്നിവരെയും രണ്ട് മക്കളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയിലെത്തിച്ച ശേഷമാണ് മൂത്തമകന്‍ മരിച്ചത്. മകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മാതാപിതാക്കള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം വിട്ടയച്ചു. സംഭവത്തെ കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത ഫ്‌ലാറ്റില്‍ സ്‌പ്രേ ചെയ്ത അലൂമിനിയം ഫോസ്‌ഫൈഡ് ശ്വസിച്ചതാണ് അപകട കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News