ദുബയിലെ തൃശ്ശൂര്‍ പൂരം ഡിസംബര്‍ 17 ന്

Update: 2021-11-16 02:54 GMT

ദുബയ്: ലോക ചരിത്രത്തില്‍ ആദ്യമായി തൃശൂരിന് പുറത്തേക്ക് ത്രിശ്ശൂര്‍ പുരം എത്തിച്ച കൂട്ടായ്മയായ 'മമടെ ത്രിശ്ശൂര്‍' ഒരിക്കല്‍ കൂടി ദുബയില്‍ തൃശ്ശൂര്‍ പുരം അരങ്ങേറുന്നു. ദുബയ് എത്തിസലാത്ത് അക്കാഥമിയില്‍ നടത്തുന്ന പൂരം കാണാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 8,000 പേരെങ്കിലും എത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മഹാമാരിയാല്‍ അവശത അനുഭവിക്കുന്ന വിവിധ മേഖലയില്‍ ഉള്ള കലാകാരന്‍മാരെ പങ്കെടുപ്പിച്ചാണ് പുരം നടത്തുന്നതെന്ന് പ്രസിഡന്റ് രാജേഷ് മേനോന്‍ പറഞ്ഞു.

പൂരക്കാലത്തെ ത്യശ്ശിവ പേരൂര്‍ പട്ടണത്തെ അനുസ്മരിരിക്കുന്ന നില പന്തലുകള്‍, തോരണങ്ങളും, ദിപാലങ്കാരങ്ങളും നിറഞ്ഞ നടവഴികള്‍, പൂരച്ചന്തയും മാത്രമല്ല തെക്കേ ഗോപുരനടയും പ്രവാസികള്‍ക്ക് ഒദു പുത്തന്‍ ദൃശ്യാനുഭവമാകും. ഇത്തിസലത്ത് അക്കാദമി ഗ്രൗണ്ടിനെ പൂരപ്പറമ്പാക്കി മാറ്റാനുള്ള തയ്യാറെടുഷുകള്‍ നടക്കുന്നു. ഈക്വിറ്റി പ്ലസ് അഡ്വര്‍റ്റൈസിംഗ് ആണു പൂരത്തിന്റെ. പ്രധാന സംഘടകരാവുന്നത്.

സെക്രട്ടറി ശശിന്ദ്രന്‍ മേനോന്‍, ട്രഷറര്‍ സമീര്‍ മുഹമ്മദ് ഭാരവാഹികളായ ദില്‍ന ദിനേശ്, ബാലു തറയില്‍, സന്ദീപ് പഴേരി, അജിത്

തോപ്പില്‍, അനൂപ് അനില്‍ ദേവന്‍, ജെ.കെ ഗുരുവായൂര്‍, ദിനേശ് ബാബു, ബസന്ത് കണ്ണോളി, ലദീപ്, രാഹുല്‍ മുരളി എന്നിവരും സംബന്ധിച്ചു.

Tags:    

Similar News