ആശ്രയം കനകോല്‍സവം ശനിയാഴ്ച

മൂവാറ്റുപുഴ കോതമംഗലം നിയോജക മണ്ഡലങ്ങളിലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയത്തിന്റെ കനകോല്‍സവം ശനിയാഴ്ച അജ്മാനില്‍ വെച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച

Update: 2022-03-25 11:49 GMT

ദുബയ്: മൂവാറ്റുപുഴ കോതമംഗലം നിയോജക മണ്ഡലങ്ങളിലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയത്തിന്റെ കനകോല്‍സവം ശനിയാഴ്ച അജ്മാനില്‍ വെച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആശ്രയം നൂറ് കോടിയോളം രൂപ ചിലവഴിച്ചതായി സംഘാടകര്‍ പറഞ്ഞു. സഹകരണ മേഖലയിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് നാട്ടിന് വേണ്ടി വിവിധ വികസന മാതൃകകള്‍ സൃഷ്ടിക്കും. സംഘടനയുടെ രജത ജൂബിലിയോടനുബന്ധിച്ച് കോടിക്കണക്കിന് പ്രവര്‍ത്തന മൂലധനവുമായി ആശ്രയം ട്രസ്റ്റ് രൂപീകരിക്കുകയാണ്. അജ്മാന്‍ റിയല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളായ ഡീന്‍ കുരിയാക്കോസ്, ആന്റണി ജോണ്‍, ഡോ മാത്യു കുഴല്‍നാടന്‍ എന്നിവര്‍ സംബന്ധിക്കും. ചടങ്ങില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആശ്രയം രക്ഷാധികാരികളായ ഇസ്മയില്‍ റാവുത്തര്‍, ഒമര്‍ അലി, മറ്റു ഭാരവാഹികളായ റഷീദ് കോട്ടയില്‍, സിക്രട്ടറി സുനില്‍ പോള്‍, അനുര മത്തായി, ദീപു തങ്കപ്പന്‍, അനില്‍ കുമാര്‍ എന്നിവരും സംബന്ധിച്ചു.

Tags:    

Similar News