കെ റെയില്‍ പദ്ധതി സിപിഎമ്മിന്റെ പതനത്തിന് കാരണമാകും. കോടിക്കുന്നില്‍ സുരേഷ് എംപി

പശ്ചിമ ബംഗാളിലെ സിപിഎം പതനത്തിന് കാരണമായ നന്ദിഗ്രാം പദ്ധതി പോലെ കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പിലാക്കിയാല്‍ കേരളത്തിലും സിപിഎം ഇല്ലാതാകുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Update: 2021-12-30 06:29 GMT

ദുബയ്: പശ്ചിമ ബംഗാളിലെ സിപിഎം പതനത്തിന് കാരണമായ നന്ദിഗ്രാം പദ്ധതി പോലെ കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പിലാക്കിയാല്‍ കേരളത്തിലും സിപിഎം ഇല്ലാതാകുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ വിധി പറയുന്ന ജഡ്ജിമാരെ നോട്ടപ്പുള്ളികളാക്കി സ്ഥലം മാറ്റുമ്പോള്‍ അനുകൂല വിധി പറയുന്ന ജഡ്ജിമാരെ ഗവര്‍ണര്‍മാരാക്കിയും രാജ്യസഭാ അംഗമാക്കിയും പ്രീണിപ്പിക്കുകയാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ 137 മത് ജന്മദിന ആഘോഷത്തോടനുബന്ധിച്ച് യുഎഇയില്‍ ഒരു വര്‍ഷം നീളുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍കാസ് യുഎഇ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരിയില്‍, ഷാര്‍ജ ഇന്‍കാസ് പ്രസിഡന്റ് അഡ്വ. വൈഎ റഹീം, വര്‍ക്കിംഗ് പ്രസിഡന്റ് ബിജു എബ്രഹാം, മലപ്പുറം ജില്ല കോണ്‍ഗ്രസ്സ് കമ്മറ്റി അംഗം എകെ നസീര്‍ എന്നിവരും സംബന്ധിച്ചു.

Tags: