പുസ്തക മേളയിലും ഷാര്‍ജ പോലീസിന്റെ ആരോഗ്യ ബോധവല്‍ക്കരണം

ലോകം നേരിടുന്ന ആരോഗ്യ വിപത്തായ കോവിഡ്-19 നെ എങ്ങിനെ നേരിടാം എന്നതിനെ കുറിച്ച് ഷാര്‍ജ പോലീസ് ബോധവല്‍ക്കരണം നടത്തി

Update: 2020-11-09 12:18 GMT

ഷാര്‍ജ: ലോകം നേരിടുന്ന ആരോഗ്യ വിപത്തായ കോവിഡ്-19 നെ എങ്ങിനെ നേരിടാം എന്നതിനെ കുറിച്ച് ഷാര്‍ജ പോലീസ് ബോധവല്‍ക്കരണം നടത്തി. 39 മത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയോടനുബന്ധിച്ച് ഷാര്‍ജ പോലീസിന്റെ കമ്മ്യൂണിറ്റി പോലീസ് വിഭാഗം നടത്തിയ അവബോധ ചടങ്ങുകള്‍ക്ക് ലെഫ്റ്റനന്റ് സാറ അല്‍ സറൂനി നേതൃത്വം നല്‍കി. ഈ രോഗം എങ്ങനെ തടയാന്‍ കഴിയുമെന്നും സാധരണ ജീവിതത്തിലേക്ക് എങ്ങനെ തിരിച്ച് പോകാമെന്നും ഓണ്‍ലൈന്‍ വഴി നടത്തിയ മീറ്റിംഗില്‍ അഭ്യര്‍ത്ഥിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ എങ്ങനെ സ്‌കൂളുകളില്‍ പഠനം തുടരാമെന്നതും അല്‍ മസ്‌റൂയി നിര്‍ദ്ദേശം നല്‍കി.

Tags: