കുവൈത്തില്‍ പൂര്‍ണ കര്‍ഫ്യു: പലചരക്ക് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

ഡെലിവറി ചെയ്യുന്ന ആള്‍ വാഹനം ഉപയോഗിക്കാന്‍ പാടുള്ളതല്ല. മാസ്‌ക്, ഗ്ലൗസ് തുടങ്ങി മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം.

Update: 2020-05-11 12:52 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ള സമയങ്ങളിലും രാവിലെ 8 മണി മുതല്‍ വൈകീട്ട് 4 മണി വരെയും രാത്രി 8 മണി മുതല്‍ അര്‍ധരാത്രി 1:30 വരെയും ബക്കാല/പലചരക്ക് കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ മുനിസിപ്പാലിറ്റി അനുവാദം നല്‍കി. ഈ സമയങ്ങളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. ആര്‍ക്കും കടയില്‍ പോയി സാധങ്ങള്‍ വാങ്ങിക്കാന്‍ കഴിയില്ല.

ഡെലിവറി ചെയ്യുന്ന ആള്‍ വാഹനം ഉപയോഗിക്കാന്‍ പാടുള്ളതല്ല. മാസ്‌ക്, ഗ്ലൗസ് തുടങ്ങി മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മുനിസിപ്പാലിറ്റിയെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Tags: