ദുബയില്‍ 6 ദിവസത്തിനകം 35,000 സ്‌കൂള്‍ ജീവനക്കാരുടെ സൗജന്യ കോവിഡ് പരിശോധന നടത്തി

സ്വകാര്യ വിദ്യാലയങ്ങളിലെ അദ്ധ്യാപകരടക്കമുള്ള 35,000 ജീവനക്കാര്‍ക്ക് സൗജന്യ കോവിഡ്-19 പരിശോധന നടത്തിയതായി ദുബയ് ഹെല്‍ത്ത് അഥോറിറ്റി (ഡിഎച്ച്എ) വ്യക്തമാക്കി.

Update: 2020-09-01 18:00 GMT

ദുബയ്: സ്വകാര്യ വിദ്യാലയങ്ങളിലെ അദ്ധ്യാപകരടക്കമുള്ള 35,000 ജീവനക്കാര്‍ക്ക് സൗജന്യ കോവിഡ്-19 പരിശോധന നടത്തിയതായി ദുബയ് ഹെല്‍ത്ത് അഥോറിറ്റി (ഡിഎച്ച്എ) വ്യക്തമാക്കി. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി മുന്‍ കരുതലെന്ന നിലയില്‍ ഹുമണ്‍ ഡവലപ്പ്‌മെന്റ് അഥോറിറ്റി (കെഎച്ച്ഡിഎ)യുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. വിദ്യാര്‍ത്ഥികളുടെയും സ്‌കൂള്‍ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ദുബയ് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മുന്‍കരുതല്‍ എന്ന നിലക്കാണ് ഇത്രയും പേരുടെ വൈറസ് പരിശോധന സൗജന്യമായി നടത്തിയത്. ഇതിനായി ആഗോള ആരോഗ്യ നിലവാരം പുലര്‍ത്തുന്ന രൂപത്തിലുള്ള ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ ജീവനക്കാരടക്കമുള്ള പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കുകയായിരുന്നു. 9 കേന്ദ്രങ്ങളിലായി ആറ് ദിവസം കൊണ്ടാണ് ഇത്രയധികം പേരെ പരിശോധനക്ക് വിധേയമാക്കിയത്. പരിശോധന ഫലം 12 മണിക്കൂറിനുള്ളില്‍ തന്നെ നല്‍കുകയും ചെയ്തിരുന്നു. പൊതു ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വമാണന്ന് ഡിഎച്ച്എ വ്യക്തമാക്കി.  

Tags:    

Similar News