ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രത്യക്ഷ സമരവുമായി കന്യാസ്ത്രീകള്‍

Update: 2018-09-08 05:46 GMT


കൊച്ചി: പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അറസ്റ്റ് വൈകുന്നതിനെതിരേ പ്രതിഷേധം ശക്തമായി. കൊച്ചിയില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സമരപ്പന്തലില്‍ പ്രതിഷേധവുമായി കന്യാസ്ത്രീകളും എത്തി. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ സഭയ്ക്കും സര്‍ക്കാരിനുമെതിരേ ശക്തമായ വിമര്‍ശനമാണ് കന്യാസ്ത്രീകള്‍ ഉന്നയിച്ചത്.

തങ്ങളുടെ സഹോദരിയെ സഹായിക്കാന്‍ സഭയും സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം കൊച്ചിയില്‍ ആരംഭിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് സമരം. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

തെളിവുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് ഡിജിപി അനുമതി നല്‍കാത്തത് പണവും സ്വാധീനവും ഉണ്ടായതുകൊണ്ടാണോ എന്ന് കന്യാസ്ത്രീകള്‍ ചോദിച്ചു.
Tags:    

Similar News