നവജാതശിശുവിനെ എയര്‍പോര്‍ട്ടില്‍ വച്ച് മറന്നു; വിമാനം തിരിച്ചിറക്കി

വിമാനം ഉയര്‍ന്ന് പൊങ്ങി കുറച്ചു സമയം കഴിഞ്ഞാണ് കുഞ്ഞ് കൂടെയില്ലെന്ന കാര്യം യുവതി ഓര്‍ത്തത്. ഉടനെ പൈലറ്റിനെ വിവരം അറിയിച്ചു.

Update: 2019-03-11 20:13 GMT

ജിദ്ദ: നവജാത ശിശുവിനെ അമ്മ എയര്‍പോര്‍ട്ടില്‍ വച്ച് മറുന്നു. ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് വിമാനത്താവളത്തിലെ വിശ്രമ സ്ഥലത്താണ് കുഞ്ഞിനെ മറന്നുവച്ച് അമ്മ വിമാനം കയറിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം ഉയര്‍ന്ന് പൊങ്ങി കുറച്ചു സമയം കഴിഞ്ഞാണ് കുഞ്ഞ് കൂടെയില്ലെന്ന കാര്യം യുവതി ഓര്‍ത്തത്. ഉടനെ പൈലറ്റിനെ വിവരം അറിയിച്ചു. യുവതി കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്നു വച്ചു, തിരികെയെടുക്കാന്‍ വേണ്ടി വിമാനം തിരിച്ച് ലാന്റ് ചെയ്യുന്നു എന്നാണ് പൈലറ്റ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചത്. പൈലറ്റ് ഈ വിവരം എയര്‍പോര്‍ട്ടില്‍ വിളിച്ച് പറയുന്നതിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജിദ്ദയില്‍ നിന്നും ക്വലാലംപൂരിലേക്ക് പോകുന്ന ഫ്‌ലൈറ്റായിരുന്നു നാടകീയ സംഭവങ്ങള്‍. മറന്നു പോയ കുഞ്ഞിനെ തിരിച്ചെടുത്ത് യുവതി യാത്ര തുടര്‍ന്നു.

എയര്‍പോര്‍ട്ടില്‍ കുഞ്ഞിനെ മറന്നുവക്കുന്ന സംഭവം ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അന്ന് അമ്മ കുഞ്ഞിനെ മനപ്പൂര്‍വ്വം ഉപേക്ഷിച്ച പോയതായിരുന്നു. ടസ്‌കന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലായിരുന്നു ആദ്യത്തെ സംഭവം. കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തില്‍ ഏല്‍പ്പിക്കണം എന്ന് കുറിപ്പ് എഴുതി വച്ചായിരുന്നു അമ്മ കടന്നു കളഞ്ഞത്.




Tags:    

Similar News