ഫ്രാന്‍സില്‍ വൈറല്‍ പനി വ്യാപകമാകുന്നു; മരിച്ചവരുടെ എണ്ണം 1000 കടന്നു

രണ്ടുവര്‍ഷം മുമ്പ് ഫ്രാന്‍സില്‍ 18,000ത്തോളം പേരാണ് പനി മൂലം മരിച്ചത്

Update: 2019-02-16 05:46 GMT
പാരിസ്: ഫ്രാന്‍സില്‍ വൈറല്‍ പനി വ്യാപകമാകുന്നു. പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു. രോഗാവസ്ഥ വ്യാപകമാകാന്‍ കാരണം എച്ച് 1 എന്‍1, എച്ച് 3 എന്‍ 2 എന്നീ രണ്ട് വൈറസുകളാണെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാസ്ചറിലെ ഗവേഷകര്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പ് ഫ്രാന്‍സില്‍ 18,000ത്തോളം പേരാണ് പനി മൂലം മരിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രികളിലും ക്ലിനിക്കുകളിലും പനി ബാധിച്ച് നിരവധി പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 വൈറസ് ബാധ ഫ്രാന്‍സില്‍ രൂക്ഷമായി വ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ ശുചിത്വം പാലിക്കണമെന്നും രോഗബാധിതര്‍ മാസ്‌കുകള്‍ ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിരദേശിച്ചിട്ടുണ്ട്.


Tags:    

Similar News