യുഎഇ വിദേശകാര്യമന്ത്രി മോദിയുമായി കൂടിക്കാഴ്ച്ച നടത്തി

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര നിക്ഷേപ സാധ്യതകളും പ്രതിരോധരംഗത്തെ സഹകരണവും ചര്‍ച്ചയില്‍ വിഷയമായി.

Update: 2019-07-09 15:53 GMT

ന്യൂഡല്‍ഹി: യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സയിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര നിക്ഷേപ സാധ്യതകളും പ്രതിരോധരംഗത്തെ സഹകരണവും ചര്‍ച്ചയില്‍ വിഷയമായി. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി യുഎഇ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് യുഎഇ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച ഇന്ത്യയിലെത്തിയ നഹ്യാന്‍ ഇന്ന് വൈകിട്ടോടെ മടങ്ങി.




Tags:    

Similar News