പാകിസ്താനിലെ ഗുരുനാനാക്ക് കൊട്ടാരം അക്രമികള്‍ തകര്‍ത്തു

പഞ്ചാബ് പ്രവിശ്യയിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ചും ചരിത്രപരമായ പ്രാധാന്യത്തെ കുറിച്ചും തര്‍ക്കം നിലനില്‍ക്കുകയാണ്. അക്രമികളെ എത്രയും പെട്ടന്ന് കണ്ടെത്തണമെന്ന് പ്രദേശവാസികള്‍ പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2019-05-27 12:14 GMT

ലാഹോര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാകിസ്താനിലെ ഗുരുനാനാക്ക് കൊട്ടാരം ആക്രമികള്‍ തകര്‍ത്തു. കൊട്ടാരത്തിലെ ജനാലകളും വാതിലുകളും ഭാഗികമായി തകര്‍ക്കുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ കടത്തുകയും ചെയ്‌തെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 16 മുറികളാണ് കൊട്ടാരത്തിലുള്ളത്. നേരത്തെ കൊട്ടാരത്തിന്റെ മൂന്ന് നിലകള്‍ തകര്‍ത്തതായി പ്രദേശവാസികള്‍ പറയുന്നു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

ഇന്ത്യയില്‍നിന്നടക്കം ആയിരക്കണക്കിന് തീര്‍ത്ഥാടകര് എത്തുന്ന കേന്ദ്രമാണ് ഗുരുനാനാനാക്ക് കൊട്ടാരം. സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്കിന്റെ ചരിത്രം ചുമരുകളില്‍ ആലേഖനം ചെയ്തതായിരുന്നു കൊട്ടാരത്തിന്റെ പ്രത്യേകത. പഞ്ചാബ് പ്രവിശ്യയിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ചും ചരിത്രപരമായ പ്രാധാന്യത്തെ കുറിച്ചും തര്‍ക്കം നിലനില്‍ക്കുകയാണ്. അക്രമികളെ എത്രയും പെട്ടന്ന് കണ്ടെത്തണമെന്ന് പ്രദേശവാസികള്‍ പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.




Tags:    

Similar News