ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എഎന്‍സി) വീണ്ടും അധികാരത്തില്‍

Update: 2019-05-12 05:03 GMT
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എഎന്‍സി) വീണ്ടും അധികാരത്തില്‍. 57.51 ശതമാനം വോട്ട് നേടിയാണ് ഭരണകക്ഷിയായ എഎന്‍സി വീണ്ടും അധികാരത്തിലെത്തിയത്. ഭരണം തുടരാന്‍ കഴിഞ്ഞെങ്കിലും 1994നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ട് വിഹിതമാണ് ഇത്തവണ എഎന്‍സിക്ക് ലഭിച്ചത്. 2004ല്‍ 69 ശതമാനവും കഴിഞ്ഞ തവണ 62 ശതമാനം വോട്ട് വിഹിതവുമായാണ് പാര്‍ട്ടി അധികാരത്തിലെത്തിയത്. കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വോട്ട് ശതമാണ് ഇത്തവണ പാര്‍ട്ടിക്ക് ലഭിച്ചത്. കഴിഞ്ഞ തവണ അധികാരത്തിലേറിയ സിറില്‍ റാമഫോസക്ക് പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കുകയും ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുമായിരുന്നു പ്രധാന ഉത്തരവാദിത്തം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയായിരിക്കും പ്രധാന ലക്ഷ്യമെന്നും അഴിമതിക്കെതിരേ പോരാടുമെന്നും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ജെസി ഡുവര്‍ട്ട് പറഞ്ഞു. തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി. 2016ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു വിഹിതത്തില്‍ വന്‍തോതിലുള്ള കുറവാണ് ഉണ്ടായത്. പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റ് സഖ്യത്തിന് 20.76 ശതമാനം വോട്ട് ലഭിച്ചു.




Tags:    

Similar News