ക്രൈസ്റ്റ് ചര്‍ച്ച് ഇരകള്‍ക്ക് സിക്ക് സമൂഹത്തിന്റെ 60,000 ഡോളര്‍ സഹായം

'പണത്തിന് മടക്കി നല്‍കാന്‍ കഴിയുന്നതല്ല ന്യൂസ് ലന്‍ഡിലെ മുസ് ലിം സമൂഹത്തിന് ഉണ്ടായ നഷ്ടം. അവരുടെ വേദനയില്‍ ഞങ്ങളും പങ്കാളികളാകുന്നു എന്ന സന്ദേശമാണ് ഈ സഹായത്തിലൂടെ ലക്ഷ്യമാക്കുന്നത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Update: 2019-04-20 06:41 GMT

ജുമുഅ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കെതിരേ തോക്കുധാരി നടത്തിയ നിഷ്ഠൂരമായ ആക്രമണത്തിലെ ഇരകള്‍ക്ക് സഹായ ഹസ്തവുമായി ന്യൂസ്‌ലന്‍ഡിലെ സിക്ക് സമൂഹം. ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 60,000 ന്യൂസിലന്‍ഡ് ഡോളര്‍ സഹായം നല്‍കുമെന്ന് സിക്ക് സമൂഹം അറിയിച്ചു.

ഓക്‌ലാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജസ്പ്രീത് സിങിന്റെ നേതൃത്വത്തിലാണ് സിക്ക് സുപ്രീം സൊസൈറ്റി ധനസമാഹരണം നടത്തിയത്.

ഫേസ്ബുക്ക് പേജിലൂടെ ജസ്പ്രീത് സിങ് നടത്തിയ അഭ്യര്‍ത്ഥനപ്രാദേശിക സിക്ക് സമൂഹം ഏറ്റെടുക്കുകയായിരുന്നു. 50000 ഡോളര്‍ എന്ന ലക്ഷ്യം അഞ്ച് ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കാനായതായി ജസ്പ്രീത് സിങ് പറഞ്ഞു. 'പണത്തിന് മടക്കി നല്‍കാന്‍ കഴിയുന്നതല്ല ന്യൂസ് ലന്‍ഡിലെ മുസ് ലിം സമൂഹത്തിന് ഉണ്ടായ നഷ്ടം. അവരുടെ വേദനയില്‍ ഞങ്ങളും പങ്കാളികളാകുന്നു എന്ന സന്ദേശമാണ് ഈ സഹായത്തിലൂടെ ലക്ഷ്യമാക്കുന്നത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഇതുവരെ 10 മില്ല്യന്‍ ന്യൂസിലന്‍ഡ് ഡോളറാണ് ക്രൈസ്റ്റ് ചര്‍ച്ച് ഇരകളുടെ കുടുംബങ്ങള്‍ക്കായി സമാഹരിച്ചത്.




Tags:    

Similar News