സൗദിയില്‍ ജുമുഅയും പള്ളികളിലെ നമസ്‌കാരവും നിര്‍ത്തിവച്ചു; ബാങ്ക് വിളി മാത്രമുണ്ടാവും

മക്ക, മദീന ഹറമുകളെ തീരുമാനത്തില്‍നിന്ന് ഒഴിവാക്കി.

Update: 2020-03-17 16:29 GMT

റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയിലെ മുഴുവന്‍ പള്ളികളിലും ജുമുഅയും ജമാഅത്ത് നമസ്‌കാരങ്ങളും നിര്‍ത്തിവച്ചു. പള്ളികളില്‍ ബാങ്കുവിളി തുടരാനും പ്രാര്‍ത്ഥന താമസസ്ഥലത്ത് നടത്താനും നിര്‍ദേശം നല്‍കി. സൗദി ഉന്നത പണ്ഡിതസഭയാണ് റിയാദില്‍വച്ച് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. പള്ളിയുടെ വാതിലുകള്‍ അടച്ചിടുമെങ്കിലും കൃത്യസമയത്ത് ബാങ്കുവിളി തുടരും. ഈ സമയത്ത് വീടുകളില്‍ നമസ്‌കരിക്കൂ എന്ന പ്രത്യേക അറിയിപ്പുമുണ്ടാവും.

അതേസമയം, മക്ക, മദീന ഹറമുകളെ തീരുമാനത്തില്‍നിന്ന് ഒഴിവാക്കി. നേരത്തെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സമാനതീരുമാനമെടുത്തിരുന്നു. ഇസ്‌ലാമിക രാജ്യങ്ങളായതിനാല്‍ പതിനായിരക്കണക്കിന് പള്ളികളുണ്ട് ഓരോ ഗള്‍ഫ് രാജ്യങ്ങളിലും. ഏറ്റവും കൂടുതല്‍ പേര്‍ ഒരേസമയം സംഗമിക്കുന്ന ഇടമാണ് പള്ളികള്‍. പള്ളികളില്‍ അംഗശുദ്ധിക്ക് ഉപയോഗിക്കുന്ന ശുചീകരണമുറികളും വാഷ്‌റൂമുകളും അടച്ചുപൂട്ടാന്‍ സൗദി ഇസ്‌ലാമിക പ്രബോധനമന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍ശൈഖ് നിര്‍ദേശിച്ചു.

Tags:    

Similar News