സൗദി അറേബ്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു
വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് പ്രത്യേക ജാഗ്രതാ കമ്മിറ്റി രൂപീകരിച്ചിരുന്നു. 25 ആശുപത്രികള്‍ കൊറോണ കേസുകള്‍ കൈകാര്യം ചെയ്യാന്‍ തയ്യാറാണ്. 8000 കിടക്കകള്‍ ആശുപത്രിയില്‍ ഇതിനായി സജ്ജീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. വിദേശയാത്ര കഴിഞ്ഞ് സൗദിയിലെത്തിയ പൗരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്നും ബഹ്റൈന്‍ വഴിയാണ് ഇയാള്‍ എത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
സൗദി അറേബ്യയില്‍ കൊറോണ സംശയിച്ച് പരിശോധനക്കയച്ച മുന്നൂറോളം കേസുകളുടേയും ഫലം നെഗറ്റീവാണെന്ന് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരാള്‍ക്ക് കൊറണ സ്ഥിരീകരിച്ചത്.
വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് പ്രത്യേക ജാഗ്രതാ കമ്മിറ്റി രൂപീകരിച്ചിരുന്നു. 25 ആശുപത്രികള്‍ കൊറോണ കേസുകള്‍ കൈകാര്യം ചെയ്യാന്‍ തയ്യാറാണ്. 8000 കിടക്കകള്‍ ആശുപത്രിയില്‍ ഇതിനായി സജ്ജീകരിച്ചതായും മന്ത്രാലയം അറിയിച്ചു.