റഷ്യയ്‌ക്കെതിരായ ഉപരോധം പര്യാപ്തമല്ലെന്ന് സെലെന്‍സ്‌കി

യുെ്രെകന്‍ അധിനിവേശത്തെച്ചൊല്ലി മോസ്‌കോയില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് യുഎസ് പരിഗണിക്കുകയാണ്

Update: 2022-03-07 02:15 GMT

കീവ്: അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരാ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. നിലവിലെ ഉപരോധം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുെ്രെകന്‍ അധിനിവേശത്തെച്ചൊല്ലി മോസ്‌കോയില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് യുഎസ് പരിഗണിക്കുകയാണ്. അതിനിടെ, സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്‌ലിക്‌സ് റഷ്യയിലെ തങ്ങളുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

അതേസമയം, ഖാര്‍കീവിലും സുബിയിലും കുടുങ്ങിയവരില്‍ 250 വിദ്യാര്‍ത്ഥികള്‍ ഇന്ന് യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി കടന്നു. മറ്റുള്ളവരെ ഒഴിപ്പിക്കാനുള്ള ദൗത്യത്തില്‍ ഇപ്പോഴും പുരോഗതി ഉണ്ടായിട്ടില്ല. പോളണ്ടിലെത്തിയ കൂടുതല്‍ വിദ്യാര്‍ത്ഥികളെ വ്യോമസേന ഇന്ത്യയിലേക്ക് തിരിച്ചയക്കും. യുക്രെയ്‌നില്‍നിന്നുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുളള രക്ഷാദൗത്യം വൈകാതെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ജനറല്‍ വി കെ സിംഗ് പറഞ്ഞു.


Tags:    

Similar News