നേപ്പാള്‍ വിമാനാപകടകാരണം പൈലറ്റ് പുകവലിച്ചത്

പൈലറ്റ് കോക്പിറ്റിനകത്തിരുന്ന് പുകവലിച്ചതാണു അപകട കാരണമായതെന്നും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡ് അടക്കമുള്ള രേഖകള്‍ ഇതാണു തെളിയിക്കുന്നതെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

Update: 2019-01-28 06:17 GMT

കാഠ്മണ്ഡു: 47 യാത്രക്കാരുടെയും നാല് വിമാന ജീവനക്കാരുടെയും മരണത്തിനു കാരണമായ നേപ്പാള്‍ വിമാനാപകടത്തിനു കാരണം പൈലറ്റിന്റെ പുകവലിയെന്നു അന്വേഷണ റിപോര്‍ട്ട്. വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനെയും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12നാണ് യുഎസ് ബംഗ്ലാ ബൊംബാര്‍ഡിയര്‍ വിമാനം ത്രിഭുവന്‍ വിമാനത്താവളത്തില്‍ തകര്‍ന്നു വീണത്. പൈലറ്റ് കോക്പിറ്റിനകത്തിരുന്ന് പുകവലിച്ചതാണു അപകട കാരണമായതെന്നും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡ് അടക്കമുള്ള രേഖകള്‍ ഇതാണു തെളിയിക്കുന്നതെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. വിമാനം അപകടത്തില്‍ പെടുമെന്നുറപ്പായപ്പോള്‍ അപകടകരമായ ഉയരത്തില്‍ നിന്നും വിമാനം ഇടിച്ചിറക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. വിമാനം പറത്തുമ്പോള്‍ പുകയില അടക്കമുള്ളവ ഉപയോഗിക്കുന്നതിനു നിരോധനമുണ്ട്.

Tags:    

Similar News