സുദാനില്‍ പുതിയ പ്രധാനമന്ത്രിയെയും വൈസ് പ്രസിഡന്റിനെയും നിയമിച്ചു

Update: 2019-02-25 06:32 GMT

ഖാര്‍ത്തും: സുദാനില്‍ പുതിയ പ്രധാനമന്ത്രിയായി മുഹമ്മദ് താഹിര്‍ എല അധികാരമേറ്റു. വൈസ് പ്രസിഡന്റായി അവാഫ് ഇബനൂഫിനെയും നിയമിച്ചു. 30 വര്‍ഷമായി ഭരിക്കുന്ന പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസമാണ് സുദാനില്‍ റൊട്ടിക്കും ഇന്ധനത്തിനുമുണ്ടായ വിലവര്‍ധനവിനെതിരേ നടക്കുന്ന പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന്് ഒരുവര്‍ഷത്തേക്ക് പ്രസിഡന്റ് ഉമര്‍ അല്‍ ബഷീര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.







Tags: