റമദാനില്‍ മുസ് ലിംകള്‍ക്കെതിരായ അതിക്രമം; ഇന്ത്യയേയും ഇസ്രായേലിനേയും കുറ്റപ്പെടുത്തി യുഎസിലെ മുസ്‌ലിം സംഘടന

ആഗോളതലത്തില്‍ മുസ്‌ലിംകള്‍ റമദാന്‍ ആചരിക്കുമ്പോള്‍, മുസ്‌ലിംകള്‍ക്കെതിരേ ഭീകരമായ വെറുപ്പിനും ആക്രമണത്തിനുമാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയിലും ഫലസ്തീനിലുമെന്ന് ന്യൂയോര്‍ക്കിലെ ഇസ്‌ലാമിക് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

Update: 2022-04-19 16:14 GMT

ന്യൂയോര്‍ക്ക്: ഇസ്രായേലും ഇന്ത്യയും റമദാന്‍ മാസത്തില്‍ ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്കെതിരേ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ ന്യൂയോര്‍ക്കിലെ പ്രമുഖ മുസ്‌ലിം സംഘടന.ആഗോളതലത്തില്‍ മുസ്‌ലിംകള്‍ റമദാന്‍ ആചരിക്കുമ്പോള്‍, മുസ്‌ലിംകള്‍ക്കെതിരേ ഭീകരമായ വെറുപ്പിനും ആക്രമണത്തിനുമാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയിലും ഫലസ്തീനിലുമെന്ന് ന്യൂയോര്‍ക്കിലെ ഇസ്‌ലാമിക് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്കിലെ 90ലധികം പള്ളികളുടെയും സംഘടനകളുടെയും കൂട്ടായ്മയാണ് ഇസ്‌ലാമിക് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ഓഫ് ന്യൂയോര്‍ക്ക്. മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെ സംഘടന ശക്തമായി അപലപിക്കുകയും ചെയ്തു.

മസ്ജിദുല്‍ അഖ്‌സയിലെ ഫലസ്തീന്‍ വിശ്വാസികളെ ഭയപ്പെടുത്തുന്നതിനായി ഇസ്രായേല്‍ അധിനിവേശ സേന റമദാനില്‍ തുടര്‍ച്ചയായി അക്രമാസക്തമായ റെയ്ഡുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരേ വരാനിരിക്കുന്ന വംശഹത്യയെക്കുറിച്ചും മനുഷ്യാവകാശ ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും ഫലസ്തീനികള്‍ക്കുമെതിരായ അക്രമങ്ങളെ അപലപിക്കാന്‍ സംഘടന പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.റമദാനില്‍ മുസ് ലിംകള്‍ക്കെതിരായ അതിക്രമം;

ഇന്ത്യയേയും ഇസ്രായേലിനേയും കുറ്റപ്പെടുത്തി

യുഎസിലെ മുസ്‌ലിം സംഘടന

Tags: