അമേരിക്കന്‍ സമ്മര്‍ദ്ദം; മെക്‌സിക്കോ 311 ഇന്ത്യക്കാരെ നാടുകടത്തി

അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരേ മെക്‌സിക്കോ കര്‍ശന നടപടി ആരംഭിച്ചത്.

Update: 2019-10-17 09:52 GMT

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ കുടിയേറ്റ വകുപ്പ് 311 ഇന്ത്യക്കാരെ നാടുകടത്തി. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരേ മെക്‌സിക്കോ കര്‍ശന നടപടി ആരംഭിച്ചത്.

രാജ്യത്ത് സ്ഥിരമായി തങ്ങുന്നതിന് ആവശ്യമായ ഉപാധികള്‍ പാലിക്കാത്തവരെയാണ് നാടുകടത്തിയതെന്ന് നാഷനല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. തൊലുക സിറ്റി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള ബോയിങ് 747 വിമാനത്തിലാണ് ഇന്ത്യക്കാരെ കയറ്റി അയച്ചത്.

മെക്‌സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്കു കടക്കുന്നവരെ തടയാന്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ മെക്‌സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുമെന്ന് ജൂണില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് മെക്‌സിക്കോ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുകയും അനിധികൃതമായി തങ്ങുന്നവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു. 

Tags:    

Similar News