കാനഡ പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഒക്ടോബര്‍ 21ന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ലിബറല്‍ പാര്‍ട്ടി നേതാവായ ട്രൂഡോ 2015 ലാണ് കാനഡയില്‍ അധികാരത്തിലെത്തുന്നത്. ലിംഗസമത്വം ഉറപ്പാക്കും, പരിസ്ഥിതി സംരക്ഷിക്കും സ്വവര്‍ഗാനുരാഗ അവകാശങ്ങള്‍, തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

Update: 2019-09-11 18:11 GMT

ഒറ്റാവ: കാനഡയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് കാനഡയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുക. ഇതോടനുബന്ധിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ആക്ടിങ് സ്റ്റേറ്റ് ഹെഡ് ആയ ഗവര്‍ണര്‍ ജനറല്‍ ജൂലി പയറ്റുമായി കൂടിക്കാഴ്ച നടത്തി. ആറാഴ്ചത്തെ ഫെഡറല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി അനുഗ്രഹവും തേടി. ലിബറല്‍ പാര്‍ട്ടി നേതാവായ ട്രൂഡോ 2015 ലാണ് കാനഡയില്‍ അധികാരത്തിലെത്തുന്നത്. ലിംഗസമത്വം ഉറപ്പാക്കും, പരിസ്ഥിതി സംരക്ഷിക്കും സ്വവര്‍ഗാനുരാഗ അവകാശങ്ങള്‍, തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധപ്പെട്ട് ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെയും സര്‍ക്കാരിനെതിരെയും നേരത്തെ അഴിമതി ആരോപണമുയര്‍ന്നിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതില്‍ അതൃപ്തിയുണ്ടെന്നാരോപിച്ച് കാനഡയിലെ മുതിര്‍ന്ന മന്ത്രിയടക്കം രാജിവയ്ക്കുകയും ചെയ്തു. ഇതെല്ലാം ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. കഴിഞ്ഞ നാലുവര്‍ഷമായി ഞങ്ങള്‍ വളരെയധികം കാര്യങ്ങള്‍ ചെയ്തുവെന്ന് ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. വെട്ടിക്കുറയ്ക്കലിലും ചെലവുചുരുക്കലിലും വിശ്വസിക്കുന്ന യാഥാസ്ഥിതിക സര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളിലേക്ക് തിരിച്ചുപോവണോ എന്ന് കനേഡിയന്‍മാര്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News