സൗദിയുമായി ബന്ധം സ്ഥാപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇസ്രായേല്‍

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റയ്ന്‍, സുദാന്‍, മൊറോക്കോ എന്നിവയ്ക്കപ്പുറം 'അബ്രഹാം ഉടമ്പടി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍' ഇസ്രായേല്‍ ശ്രമിക്കുകയാണെന്ന് ഇസ്രായേല്‍ സൈനിക റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് പറഞ്ഞു

Update: 2022-01-26 15:29 GMT

ജറൂസലം: സൗദി അറേബ്യയുമായും ഇന്തോനേസ്യയുമായും നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ്. എന്നാല്‍, ഇതുസംബന്ധിച്ച കരാറുകള്‍ക്ക് കുറച്ച് സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റയ്ന്‍, സുദാന്‍, മൊറോക്കോ എന്നിവയ്ക്കപ്പുറം 'അബ്രഹാം ഉടമ്പടി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍' ഇസ്രായേല്‍ ശ്രമിക്കുകയാണെന്ന് ഇസ്രായേല്‍ സൈനിക റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് പറഞ്ഞു.

'തങ്ങള്‍ പ്രാധാന്യം നല്‍കുന്ന രാഷ്ട്രങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിക്കുകയാണെങ്കില്‍, ഇന്തോനേസ്യ അതിലൊന്നാണ്. തീര്‍ച്ചയായും സൗദി അറേബ്യയുമുണ്ട്. എന്നാല്‍ ഇതിന് സമയമെടുക്കും'-അദ്ദേഹം പറഞ്ഞു.

വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ ചില 'ചെറിയ രാജ്യങ്ങള്‍' ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ കഴിയുമെന്ന് ലാപിഡ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അവ ഏതൊക്കയൊണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

അതിനിടെ, ജനുവരി 30-31 തീയതികളില്‍ താന്‍ യുഎഇ സന്ദര്‍ശിക്കുമെന്നും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ചൊവ്വാഴ്ച പറഞ്ഞു.

ജനുവരി 3031 തീയതികളില്‍ യു.എ.ഇ സന്ദര്‍ശിക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. 2020ല്‍, ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളിലാണ് യുഎഇ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്.

Tags:    

Similar News