ബൈത്തുല്‍ മുഖദ്ദസ് കവാടത്തില്‍ ഇസ്രായേല്‍ വന്‍ കോണ്‍ക്രീറ്റ് മതില് നിര്‍മിക്കുന്നു
അല്‍ അഖ്സ മസ്ജിദ് മാനുസ്ക്രിപ്റ്റ് സെന്റര്‍ ഡയറക്്ടര്‍ റിദ്വാന് അംറ് ഇതിനെതിരേ ട്വിറ്ററില്‍ മുന്നറിയിപ്പ് നല്കി
ജെറുസലേം: മുസ്ലിംകളുടെ വിശുദ്ധ ഗേഹങ്ങളിലൊന്നായ ബൈത്തുല്‍ മുഖദ്ദസിന്റെ ചരിത്രപ്രധാന കവാടമായ ബാബ് അല്‍ അസ്ബാത്തിനു പുറത്ത് ഇസ്രായേല്‍ കോണ്‍ക്രീറ്റ് കൊണ്ട് വന്‍ മതില് നിര്‍മിക്കുന്നു. അല്‍ അഖ്സ മസ്ജിദ് മാനുസ്ക്രിപ്റ്റ് സെന്റര്‍ ഡയറക്്ടര്‍ റിദ്വാന് അംറ് ഇതിനെതിരേ ട്വിറ്ററില്‍ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇസ്രായേല്‍ അധിനിവേശ സേന യൂസുഫിയ്യ ഖബര്സ്ഥാന് നശിപ്പിക്കുകയാണ്. ഇതുവഴി പ്രദേശത്തേക്ക് വരുന്ന ഫലസ്തീനികളെ തടയാനുള്ള ഇസ്രായേല്‍ പദ്ധതിയുടെ ഭാഗമായാണിത്. അല്‍ അഖ്സ ഖിബ്ലി മസ്ജിദിനു സമീപം നടന്ന പരിപാടിയില്‍ ജൂതവല്‍ക്കരണ പാര്‍ട്ടിക്കെതിരേയും അദ്ദേഹം രംഗത്തെത്തിയിരുന്നു.