ന്യൂയോര്‍ക്ക്: വേള്‍ഡ് ബാങ്കിന്റെ പ്രസിഡന്റായി, പെപ്സികോയുടെ മുന്‍ സിഇഒ ഇന്ദ്ര നൂയിയെ നിയമിച്ചേക്കുമെന്ന് സൂചന. 12 വര്‍ഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ ആഗസ്തിലായിരുന്നു ഇന്ദ്രാ നൂയി പെപ്സിക്കോ വിട്ടത്. ഇന്ദ്രാ നൂയിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത് യുഎസ് പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍കയാണ്.കഴിഞ്ഞ രണ്ടുവര്‍ഷമായി ലോക ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുമായി ഇവാന്‍ക സജീവമായിരുന്നു. ഇതു കണക്കിലെടുത്താണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ഇവാന്‍കയുടെ സഹകരണം തേടിയതെന്ന് പറയപ്പെടുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് ലോക ബാങ്ക് പ്രസിഡന്റ് പദവിയില്‍നിന്ന് ജിം യോങ് കിം സ്ഥാനമൊഴിഞ്ഞത്്. ഇതോടെ യുഎന്നില്‍ നിന്ന് രാജിവച്ചൊഴിഞ്ഞ യുഎസ് അംബാസഡര്‍ നിക്കി ഹാലെയോ ട്രംപിന്റെ മകള്‍ ഇവാന്കയോപ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നുമുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കവെയാണ് ഇന്ദ്രാ നൂയിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്.