ഇന്ത്യയിലെ ഹിജാബ് വിലക്കിനെതിരേ യുഎസിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം

യുഎസിലെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

Update: 2022-02-23 09:04 GMT

വാഷിങ്ടണ്‍: ഇന്ത്യയിലെ വിവിധയിടങ്ങളിലെ ഹിജാബ് വിലക്കിനെതിരേ അമേരിക്കയിലും പ്രതിഷേധം. അമേരിക്കയിലെ ഇന്ത്യന്‍ വംശജരാണ് റാലി സംഘടിപ്പിച്ചത്. യുഎസിലെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. കര്‍ണാടകയിലെ സ്‌കൂളുകളിലെ ഹിജാബ് നിരോധനത്തിനെതിരെയും ഇസ്‌ലാമോ ഫോബിയക്കുമെതിരേയായിരുന്നു പ്രതിഷേധം.

വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥിനികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നടപടി ഇസ് ലാമോഫോബിക്കും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. മസ്ജിദുകള്‍ക്കു മുന്നിലും പ്രാദേശിക ഇസ്‌ലാമിക സെന്ററുകള്‍ക്ക് മുന്നിലും വിവിധ തെരുവുകളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി.

എന്റെ ശരീരം, എന്റെ തിരഞ്ഞെടുപ്പ്, ഹിജാബ് നിരോധനം പിന്‍വലിക്കുക, സ്ത്രീകള്‍ എന്തുചെയ്യണമെന്ന് പറയുന്നത് നിങ്ങള്‍ നിര്‍ത്തുക, ഹിജാബ് എന്റെ അവകാശം, ഇന്ത്യയിലെ ഹിജാബ് നിരോധനം വംശീയ വിദ്വേഷം തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ സംഗമത്തില്‍ ഉയര്‍ന്നു.



Tags:    

Similar News