ബ്രിട്ടനില്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്നു; ജൂണ്‍ 15 മുതല്‍ എല്ലാ റീട്ടൈല്‍ കടകളും തുറക്കും

കാര്‍ ഷോറൂമുകളും തെരുവ് കച്ചവടങ്ങളും ജൂണ്‍ 1 മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. സിനിമ, സ്‌പോര്‍ട്‌സ് ഇവന്റുകള്‍ക്ക് മാത്രമാണ് ഇപ്പോഴും നിയന്ത്രണമുള്ളത്.

Update: 2020-05-26 05:10 GMT

ലണ്ടന്‍: ലോക്ക് ഡൗണ് അവസാനിപ്പിച്ച് ബ്രിട്ടനിലെ എല്ലാ റീട്ടൈല്‍ ഷോപ്പുകളും ജൂണ്‍ 15 മുതല്‍ തുറക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. എല്ലാ ഷോപ്പുകളും തുറക്കുന്നതോടെ ലോക്ക്‌ഡൌണ്‍ ഏകദേശം അവസാനിക്കുന്ന അവസ്ഥയിലെത്തും. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ അടക്കം എല്ലാ അപ്രധാന ഷോപ്പുകളും ഈ ഗണത്തില്‍പ്പെടും.

അധ്യാപക സംഘടനകളുടെ എതിര്‍പ്പ് വകവെക്കാതെ ജൂണ്‍ 1 മുതല്‍ സ്‌കൂളുകള്‍ തുറക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. സ്‌കൂളുകള്‍, ഷോപ്പുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥലങ്ങള്‍ തുറക്കുന്നതോടെ ലോക്ക്ഡൗണ്‍ ഏകദേശം അവസാനിച്ച പ്രതീതിയാണ് ഉണ്ടാകുക. കുടുംബ സന്ദര്‍ശനങ്ങള്‍ക്കുള്ള വിലക്ക് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച മുതല്‍ എടുത്തു കളഞ്ഞിരുന്നു. കാര്‍ ഷോറൂമുകളും തെരുവ് കച്ചവടങ്ങളും ജൂണ്‍ 1 മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. സിനിമ, സ്‌പോര്‍ട്‌സ് ഇവന്റുകള്‍ക്ക് മാത്രമാണ് ഇപ്പോഴും നിയന്ത്രണമുള്ളത്. 

Tags:    

Similar News