മെക്സിക്കോ സിറ്റി: പടിഞ്ഞാറന്‍ മെക്സിക്കോയില്‍ പോലിസ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ വെടിവയ്പില്‍ 14 പോലിസുകാര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പോലിസ് സംഘത്തിന്റെ വാഹനം വളഞ്ഞ അക്രമി സംഘം വെടിയുതിര്‍ക്കുകയും വാഹനങ്ങള്‍ തീവച്ചു നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
മിച്ചോകാനിലെ എല്‍ അഗുവാജെ പട്ടണത്തിലാണ് സംഭവം. കോടതി ഉത്തരവ് നടപ്പാക്കാന്‍ നഗരത്തിലെ ഒരു വീട്ടിലേക്ക് പോയ പോലിസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ കുപ്രസിദ്ധ ക്രിമിനല്‍ സംഘങ്ങളില്‍ ഒന്നായ ജലിസ്കോ ന്യൂ ജനറേഷന് കാര്‍ട്ടലാണെന്നാണ് പോലിസ് നിഗമനം. ലോകത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് മെക്സിക്കോ. പ്രതികളെ കണ്ടെത്താന്‍ പോലിസ് അന്വോഷണം ഊര്ജമാക്കിട്ടുണ്ട്.