മുസ്്‌ലിം ജനവാസമേഖലയില്‍ ആക്രമണത്തിന് പദ്ധതി: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയടക്കം നാലുപേര്‍ അറസ്റ്റില്‍

ബ്രിയാന്‍ കൊലാനേരി (20), ആന്‍ഡ്രൂസ് ക്രിസ്റ്റല്‍ (18), വിന്‍സെന്റ് വെട്രോമൈല്‍ (19), 16 വയസുകാരനായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ പ്രതികള്‍ക്കെതിരേ ആയുധ നിരോധന നിയമം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി.

Update: 2019-01-24 02:09 GMT

ന്യൂയോര്‍ക്ക് സിറ്റി: മുസ്്‌ലിം ജനവിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ട നാലുപേരെ അറസ്റ്റുചെയ്തു. പിടിയിലായവരില്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു. ബ്രിയാന്‍ കൊലാനേരി (20), ആന്‍ഡ്രൂസ് ക്രിസ്റ്റല്‍ (18), വിന്‍സെന്റ് വെട്രോമൈല്‍ (19), 16 വയസുകാരനായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ പ്രതികള്‍ക്കെതിരേ ആയുധ നിരോധന നിയമം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി.

ന്യൂയോര്‍ക്ക് സിറ്റിയില്‍നിന്ന് 150 മൈല്‍ അകലെ മുസ്്‌ലിം കുടുംബങ്ങള്‍ മാത്രമുള്ള ഗ്രാമീണമേഖലയിലാണ് ആക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടത്. ഇവരില്‍നിന്ന് 23 വെടിയുണ്ടകളും തോക്കുകളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് കേന്ദ്രങ്ങളിലായി പോലിസ് നടത്തിയ പരിശോധനയില്‍ നിരവധി ഫോണുകളും കംപ്യൂട്ടറുകളും കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ഥിയുടെ വീട്ടില്‍നിന്നും നാടന്‍ ബോംബുകളും സ്‌ഫോടകവസ്തു നിര്‍മാണത്തിനുപയോഗിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തു.

സ്‌കൂള്‍ വിദ്യാര്‍ഥിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്ന് അന്വേഷണച്ചുമതല വഹിക്കുന്ന പ്രാദേശിക പോലിസ് മേധാവി പാട്രിക് ഫെലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് ചിത്രമടക്കം പരസ്യപ്പെടുത്തി പ്രതികള്‍ക്കായി പോലിസ് അറസ്റ്റുവാറന്റ് പുറപ്പെടുവിച്ച് അന്വേഷണം ഊര്‍ജിമാക്കുകയായിരുന്നു.

Tags:    

Similar News