ഇറാനില്‍ വെള്ളപ്പൊക്കം: മരണം 70 കവിഞ്ഞു

Update: 2019-04-05 12:25 GMT

തെഹ്‌റാന്‍: ഇറാനിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു. രണ്ടാഴ്ചയായി തുടരുന്ന മഴ ഇറാനിലെ 31 പ്രവിശ്യകളെയാണ് ബാധിച്ചിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഈ പ്രദേശങ്ങളിലുള്ള ഡാമുകളെല്ലാം നിറഞ്ഞ് കവിഞ്ഞു. ഈ ഡാമുകള്‍ക്ക് സമീപം താമസിക്കുന്നവരെ ഒഴിപ്പിച്ചിട്ടുണ്ട്. വിലപ്പെട്ട രേഖകളെല്ലാം നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥി ക്യാംപുകളിലാണ് കഴിയുന്നത്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട്് പോയ 200 പേരെ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡുകള്‍ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തിയതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. ഇറാന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ദുരന്തം അനുഭവിക്കുന്നത്. വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന ഇറാന് എല്ലാ വിധ സഹായങ്ങളും നല്‍കാന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇറാന് അടിയന്തിര സഹായമായി 12 ലക്ഷം യൂറോ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചിട്ടുണ്ട്. 

Tags:    

Similar News