യുഎഇയിലേക്കുള്ള വിമാനങ്ങളെ സൗദി വ്യോമപാതയില്‍ പറക്കാന്‍ അനുവദിക്കില്ല: സൗദി വിദേശമന്ത്രി

സൗദി വ്യോമപരിധിയില്‍ പറക്കുന്നതിനു യുഎഇയുടെ അപേക്ഷയില്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയെന്നു വാര്‍ത്തയുണ്ടായിരുന്നു.

Update: 2020-09-02 15:46 GMT

ദമ്മാം: യുഎഇയിലേക്കും യുഏഇയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ക്ക് സൗദിയുടെ വ്യോമ പരിധിയിലൂടെ പറക്കാന്‍ അനുമതി നല്‍കില്ലന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി. ഇസ്‌റായേലുമായി യുഏഇ നയതന്ത്രബന്ധം സ്ഥാപിച്ച പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.

ഫലസ്തീന്‍ വിഷയത്തില്‍ സൗദി നിലപാട് വ്യക്തമാണ്. ഫലസ്തീന്‍ വിഷയത്തില്‍ നീതി പൂര്‍വ്വമായ തീരുമാനം വേണമെന്നും അതിന് തുടർച്ചയായി സമാധാനവും വേണമെന്നാണ് രാജ്യത്തിന്‍റെ നിലപാട്. സൗദി വ്യോമപരിധിയില്‍ പറക്കുന്നതിനു യുഎഇയുടെ അപേക്ഷയില്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയെന്നു വാര്‍ത്തയുണ്ടായിരുന്നു.

Similar News