ഭീകര പ്രവര്‍ത്തനത്തിന് ധനസഹായം: പാകിസ്താനെ ഗ്രേ പട്ടികയില്‍ നില നിര്‍ത്താന്‍ ശുപാര്‍ശ

2008ല്‍ ആണ് പാകിസ്താനെ എഫ്എടിഎഫ് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ ശിക്ഷിച്ചതിന് പിന്നാലെയായിരുന്നു ഇത്.

Update: 2020-02-19 04:39 GMT

ന്യൂഡല്‍ഹി: ഭീകരവാദ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്ന് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായധനം നിരീക്ഷിക്കുന്ന ആഗോള സംഘടനയുടെ(എഫ്എടിഎഫ്)ഉപസമിതി. പാകിസ്താനെ ഗ്രേ പട്ടികയില്‍ നില നിര്‍ത്തണമെന്നും ശുപാര്‍ശയുണ്ട്.

ഇക്കാര്യത്തില്‍ അന്തിമതീരുമാനം വെള്ളിയാഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരവാദ പ്രവര്‍ത്തനത്തിന് സഹായധനം നല്‍കുന്ന രാഷ്ട്രങ്ങളെയാണ് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. പാരീസില്‍ നടക്കുന്ന എഫ്‌ഐടിഎഫിന്റെ അന്താരാഷ്ട്ര സഹകരണ പുനഃപരിശോധനാ സമിതി യോഗത്തില്‍ ചൊവ്വാഴ്ചയാണ് ഉപസമിതി പാകിസ്താനെ പട്ടികയില്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചത്.

2008ല്‍ ആണ് പാകിസ്താനെ എഫ്എടിഎഫ് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ ശിക്ഷിച്ചതിന് പിന്നാലെയായിരുന്നു ഇത്.

Tags:    

Similar News