മാസ്‌കില്ലാതെ ഷോപ്പിലേക്ക് കടക്കാന്‍ അനുവദിച്ചില്ല; സെക്യൂരിറ്റിയെ വെടിവെച്ചു കൊന്നു

സംഭവുമായി ബന്ധപ്പെട്ട് സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും മകനെയും പോലിസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകളെ ഷോപ്പിന് അകത്തേക്ക് കടത്തിവിടാത്തതാണ് പ്രകോപനം.

Update: 2020-05-05 10:18 GMT

ന്യൂയോര്‍ക്ക്: മാസ്‌ക് ധരിക്കാതെ ഷോപ്പിലേക്ക് കടക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നു. കാല്‍വിന്‍ മുനേര്‍ലിന്‍(43) ആണ് 45 കാരിയായ ഷല്‍മേല്‍ തിയോഗെയുടെ വെടിയേറ്റ് മരിച്ചത്.

അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും മകനെയും പോലിസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകളെ ഷോപ്പിന് അകത്തേക്ക് കടത്തിവിടാത്തതാണ് പ്രകോപനം. സെക്യൂരിറ്റി ഗാര്‍ഡിന്റെ തലക്ക് പിറകിലാണ് വെടിയേറ്റത്.

അമേരിക്കയില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് മിഷിഗണ്‍. ഏറെനേരമുണ്ടായ വാക്കേറ്റത്തിന് ഒടുവിലാണ് വെടിയുതിര്‍ത്തത്. ഈ മേഖലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 

Tags:    

Similar News