ഈജിപ്ത്: സീസിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

വെള്ളിയാഴ്ച വിവിധ തെരുവുകളില്‍ ജനാധിപത്യ വാദികള്‍ നടത്തിയ ശക്തമായ പ്രതിഷേധ റാലികളുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. 'ഭയപ്പെടാതെ ഉണര്‍ന്നെണീക്കൂ, പ്രസിഡന്റ് സീസി പുറത്തു പോവുക'തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ റാലി നടത്തിയത്

Update: 2019-09-21 12:10 GMT

കെയ്‌റോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയടെ രാജി ആവശ്യപ്പെട്ട് രാജ്യത്താകമാനം ജനാധിപത്യാനുകൂലികളുടെ പ്രതിഷേധം ശക്തിപ്പെടുന്നു. വെള്ളിയാഴ്ച വിവിധ തെരുവുകളില്‍ ജനാധിപത്യ വാദികള്‍ നടത്തിയ ശക്തമായ പ്രതിഷേധ റാലികളുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. കെയ്‌റോ, അലക്‌സാന്‍ഡ്രിയ തുടങ്ങിയ നഗരങ്ങളിലാണ് പ്രതിഷേധ റാലി നടന്നത്.

'ഭയപ്പെടാതെ ഉണര്‍ന്നെണീക്കൂ, പ്രസിഡന്റ് സീസി പുറത്തു പോവുക'തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ റാലി നടത്തിയത്.

മൂന്ന് പതിറ്റാണ്ട് കാലത്തെ ഹു്‌സ്‌നി മുബാറകിന്റെ ഏകാധിപത്യ ഭരണത്തിന് അവസാനം കുറിച്ച് ജനാധിപത്യപരമായി അധികാരമേറ്റ മുര്‍സി ഭരണകൂടത്തെ അട്ടിമറിച്ചാണ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ഈജിപ്തിന്റെ ഭരണം പിടിച്ചെടുത്തത്. സീസിയുടെ ജനവിരുദ്ധ നടപടികള്‍ ശക്തിപ്പെട്ടതോടെയാണ് ജനാധിപത്യവാദികള്‍ പ്രതിഷേധവുമായി തെരുവുകളിലിറങ്ങുന്നത്. ഈജിപ്തില്‍ നിന്നും നാടു കടത്തപ്പെട്ട വ്യവസായിയും നടനുമായ മുഹമ്മദ് അലി സീസിക്കെതിരേ ഗുരുതര അഴിമതിയരോപണവുമായി രംഗത്തെത്തിയിരുന്നു. സീസിക്കെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും മുഹമ്മദ് അലി ജനങ്ങളോട് ആഹാന്വം ചെയ്തിരുന്നു. ദൈവം മഹാനാണ്. എനിക്ക് തന്റെ രാജ്യവും ജനങ്ങളും നഷ്ടപ്പെട്ടു. നാം സീസിക്കെതിരേ രംഗത്തിറങ്ങേണ്ട സമയമാണിത്. ദൈവം നമ്മെ സഹായിക്കും- മുഹമ്മദ് അലി വീഡിയോയില്‍ ആഹ്വാനം ചെയ്തു. ഇതോടെയാണ് സീസിക്കെതിരായ പ്രതിഷേധം ശക്തപ്പെട്ടത്.

തഹ്‌രീര്‍ ചത്വരം ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ റാലി സൈന്യം തടഞ്ഞതായും റിപോര്‍ട്ടുകളുണ്ട്.  

Tags:    

Similar News