ഗിസ സ്‌ഫോടനം: സായുധസംഘങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കി ഈജിപ്ത്; 40 പേരെ വധിച്ചു

വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഈജിപ്ഷ്യന്‍ പോലിസ് 40 പേരെ വധിച്ചു. ഗിസ ഗവര്‍ണറേറ്റിലെ രണ്ടിടങ്ങൡ നടന്ന റെയ്ഡില്‍ 30 പേരും വടക്കന്‍ സിനായില്‍ 10 പേരുമാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Update: 2018-12-29 10:21 GMT
കെയ്‌റോ: ഗിസാ പിരമിഡിനു സമീപം റോഡരികിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു വിയറ്റ്‌നാം വിനോദ സഞ്ചാരികളും അവരുടെ ഗൈഡും കൊല്ലപ്പെട്ടതിനു പിന്നാലെ സായുധസംഘങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കി ഈജിപ്ത്. വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഈജിപ്ഷ്യന്‍ പോലിസ് 40 പേരെ വധിച്ചു. ഗിസ ഗവര്‍ണറേറ്റിലെ രണ്ടിടങ്ങൡ നടന്ന റെയ്ഡില്‍ 30 പേരും വടക്കന്‍ സിനായില്‍ 10 പേരുമാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങളേയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ചര്‍ച്ചുകളെയും ലക്ഷ്യമിട്ട് സായുധസംഘം

ആക്രമണത്തിനൊരുങ്ങുന്നുവെന്ന രഹസ്യസന്ദേശത്തെതുടര്‍ന്നാണ് പോലിസ് റെയ്ഡ് നടത്തിയത്. ഗിസയില്‍ രണ്ടിടങ്ങളിലായി നടന്ന റെയ്ഡില്‍ യഥാക്രമം 14ഉം 16ഉം സായുധരാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവര്‍ കൊല്ലപ്പെട്ടത് അല്‍ ഐറിഷിന്റെ തലസ്ഥാനമായ വടക്കന്‍ സിനായിയിലെ പോലിസ് റെയ്ഡിനിടെയാണ്.

ഇവരില്‍ നിന്നു വന്‍ തോതില്‍ ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും ബോംബ് നിര്‍മാണ സമഗ്രികകളും കണ്ടെടുത്തതായി പോലിസ് അവകാശപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സ് കുഴിബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്ന് നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു.




Tags:    

Similar News