കൊറോണ വൈറസ്: മരണസംഖ്യ രണ്ടായിരം കടന്നു

ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 75,121 ആയി

Update: 2020-02-19 02:53 GMT

ബീജിങ്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഭീതിയൊഴിയുന്നില്ല. കൊറോണ വൈറസ് ബാധിച്ച് വിവിധ രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ 132 പേര്‍ മരിച്ചു. ഇവിടെ 1693 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഇതോടെ ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 75,121 ആയി. കൊറോണ ആശങ്കയെ തുടര്‍ന്ന് യോക്കോഹോമയില്‍ തടഞ്ഞ് വെച്ചിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ നിന്ന് യാത്രാക്കാരെ വിട്ടയക്കുമെന്ന് ജപ്പാന്‍ അറിയിച്ചു.

അതേസമയം വുഹാനിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഇന്ത്യൻ എയർഫോഴ്സ് വിമാനം വുഹാനിലേക്ക് പോകും. സി17 മിലിറ്ററി എയർക്രാഫ്റ്റ് ഫെബ്രുവരി 20നായിരിക്കും വുഹാനിലെത്തുക. ചൈനയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇതേ വിമാനത്തിൽ കയറ്റി അയക്കും. 

Tags:    

Similar News