കൊവിഡ് വ്യാപനം ചൈനയുടെ ഗുരുതരമായ തെറ്റ് അല്ലെങ്കില്‍ കഴിവുകേട്; ആഞ്ഞടിച്ച് ട്രംപ്

വൈറസിനെ ഉറവിടത്തില്‍തന്നെ തടയാന്‍ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്യാന്‍ പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍, എന്തോ സംഭവിച്ചു. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

Update: 2020-05-08 07:46 GMT

വാഷിങ്ടണ്‍: ലോകമെമ്പാടും കൊവിഡ് വ്യാപിക്കാനിടയായതില്‍ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ തെറ്റോ അല്ലെങ്കില്‍ ചൈനയുടെ കഴിവുകേടോ ആണ് കൊവിഡ് ലോകം മുഴുവന്‍ വ്യാപിക്കാന്‍ കാരണമായതെന്ന് ട്രംപ് പറഞ്ഞു. വൈറസിനെ ഉറവിടത്തില്‍തന്നെ തടയാന്‍ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്യാന്‍ പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍, എന്തോ സംഭവിച്ചു. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

ഒന്നുകില്‍ ഇത് ചൈനയുടെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണ്, അല്ലെങ്കില്‍ അവരുടെ കഴിവില്ലായ്മയായിരിക്കാം. ചെയ്യേണ്ട ജോലി അവര്‍ ചെയ്തില്ല. ഇത് വളരെ മോശമാണെന്നും ചോദ്യത്തിന് മറുപടിയായി ട്രംപ് കൂട്ടിച്ചേര്‍ത്തു. കൊവിഡ്-19 വൈറസ് വ്യാപനത്തില്‍ അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ ചൈന കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹാമാരി കൈകാര്യം ചെയ്തരീതിയില്‍ വലിയ നിരാശയുണ്ട്. സുതാര്യതക്കുറവുണ്ടായി, വിവരങ്ങള്‍ അറിയിക്കുന്നതില്‍ സഹകരണവുമുണ്ടായില്ലെന്നും ട്രംപ് പറഞ്ഞു. 

Tags:    

Similar News