ലിംഗസമത്വത്തെ കുറിച്ചു പഠിപ്പിക്കുന്നത് കുടുംബ തകര്‍ച്ചയുണ്ടാക്കുന്നുവെന്നു ബ്രസീല്‍ വനിതാ മന്ത്രി

Update: 2019-03-09 19:54 GMT

ബ്രസീലിയ: ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യരാണെന്ന വിധത്തില്‍ ചെറുപ്പത്തിലേ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് ഗാര്‍ഹിക തര്‍ക്കത്തിലേക്കും കുടുംബതകര്‍ച്ചയിലേക്കും നയിക്കുന്നുവെന്നു ബ്രസീല്‍ വനിതാ മന്ത്രി ഡമാറസ് ആല്‍വെസ്. വനിതാ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിയുടെ പ്രസ്താവന. പെണ്‍കുട്ടികള്‍ ശാരീരികമായും മറ്റും വ്യത്യസ്തമാണെന്നും അവര്‍ സ്‌നേഹിക്കപ്പെടേണ്ടവരാണെന്നും ആണ്‍കുട്ടികളെ പഠിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. പെണ്‍കുട്ടികള്‍ സ്‌നേഹം കൊതിക്കുന്നവരാണ്. അവര്‍ ആദരവ് അര്‍ഹിക്കുന്നവരാണ്. തുല്യ അവകാശങ്ങള്‍ക്കും അവസരങ്ങള്‍ക്കും അവര്‍ അര്‍ഹരാണ്. തുടങ്ങിയ കാര്യങ്ങളാണ് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത്. അതല്ലാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാ തരത്തിലും തുല്ല്യരാണെന്നാണ് നാം ഇപ്പോള്‍ ആണ്‍കുട്ടികളെ പഠിപ്പിക്കുന്നത്. ശാരീരികമായും മറ്റും എല്ലാം സഹിക്കാന്‍ പറ്റുന്നവരാണ് പെണ്‍കുട്ടികള്‍ എന്ന സന്ദേശമാണ് ഇതിലൂടെ നാം ആണ്‍കുട്ടികള്‍ക്കു നല്‍കുന്നത്. ഇത് ദോഷമേ ചെയ്യൂ- 22 മന്ത്രിമാരിലെ രണ്ടു വനിതാ മന്ത്രിമാരിലൊരാളായ ഡമാറസ് ആല്‍വെസ് പറഞ്ഞു. 

Tags:    

Similar News