ഇറാന്റെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

Update: 2026-03-01 16:41 GMT

വാഷിങ്ടണ്‍: ഇറാന്റെ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ഇറാനുമായുളള ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ സൈന്യം തന്നെ സ്ഥിരീകരിച്ചു. 'ഓപ്പറേഷന്‍ എപിക് ഫ്യൂറി'യുടെ ഭാഗമായി ഇറാനില്‍ ആക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക സമ്മതിച്ചത്. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Tags: