ഈജിപ്റ്റില്‍ പിരമിഡുകള്‍ക്ക് സമീപം സ്‌ഫോടനം: 17 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

ഞായറാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ഭൂരിഭാഗവും വിദേശികളാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് ഗിസ പിരമിഡിന് സമീപമെത്തിയപ്പോള്‍ റോഡിന്റെ വശത്തുനിന്ന് വാഹനത്തിലേക്ക് ബോംബ് പതിക്കുകയായിരുന്നു.

Update: 2019-05-19 17:03 GMT

കെയ്‌റോ: ഈജിപ്റ്റില്‍ ഗിസ പിരമിഡുകള്‍ക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 17 വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ഭൂരിഭാഗവും വിദേശികളാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് ഗിസ പിരമിഡിന് സമീപമെത്തിയപ്പോള്‍ റോഡിന്റെ വശത്തുനിന്ന് വാഹനത്തിലേക്ക് ബോംബ് പതിക്കുകയായിരുന്നു. ബസ്സിന്റെ സമീപത്തുകൂടി സഞ്ചരിച്ച കാറിലുണ്ടായ നാല് ഈജിപ്റ്റുകാര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കാറിന്റെയും ബസ്സിന്റെയും ഒരുവശം പൂര്‍ണായും തകര്‍ന്നിട്ടുണ്ട്. പലര്‍ക്കും സ്‌ഫോടനത്തെത്തുടര്‍ന്ന് ചില്ലുകള്‍ ശരീരത്ത് തറച്ചുകയറിയാണ് പരിക്കേറ്റത്. ബസ്സില്‍ ആകെ 25 വിനോദസഞ്ചാരികളാണുണ്ടായിരുന്നത്. അതേസമയം, സ്‌ഫോടനത്തില്‍ ഇതുവരെയായും ആളപായമില്ലെന്നാണ് പ്രാഥമിക റിപോര്‍ട്ട്. കഴിഞ്ഞ ഡിസംബറില്‍ ഗിസ പിരമിഡിനു സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് വിയറ്റ്‌നാം സ്വദേശികളും ഒരു ഈജിപ്ഷ്യന്‍ ടൂര്‍ ഗൈഡും കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News